അതുബുംകുളം: അതുമ്പുംകുളം ചരിവുപുരയിടത്തിൽ ജോളി റെജിയുടെ വീടിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരയോടെ സംഭവം. വീടിന്റെ വർക്ക് ഏരിയ,സ്റ്റോർ റൂം,ബെഡ് റൂം,ഹാൾ എന്നിവിടങ്ങളിലെ ഭിത്തികൾക്കും ടൈലുകൾക്കും നാശം സംഭവിച്ചു.കോന്നിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു.വീടിന്റെ താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന വിറകിൽനിന്ന് തീ പടർന്ന് പിടിച്ചതാണ് അപകടത്തിന് കാരണം. അഞ്ച് ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി ഫയർഫോഴ്സ് അറിയിച്ചു.