വടശേരിക്കര: ടി.ടി.ടി.എം.വി.എച്ച്.എസ് സ്‌കൂൾ എസ്.പി.സി.കേഡറ്റ്‌സ് തിരുവാഭരണ ഘോഷയാത്ര വടശേരിക്കര ചെറുകാവ് ക്ഷേത്രാങ്കണത്തിൽ എത്തിചേർന്നപ്പോൾ അകമ്പടി സേവിച്ച ഭക്തർക്ക് ചുക്കുകാപ്പി നൽകി സ്വീകരിച്ചു.സ്‌കൂൾ ഹെഡ്മിസ്ട്രസ് ലിനു തോമസ്,എസ്. പി.സി ഓഫീസർമാരായ ചെറിയാൻ ജോസഫ്,ദീപ വിശ്വാനാഥ്, വി.എച്ച്.എസ്.സ്റ്റാഫ് സെക്രട്ടറി എം.ആർ സുനിൽ മാമ്പാറ എന്നിവർ നേതൃത്വം നൽകി.