തിരുവല്ല: വെൺപാല മലയിത്ര ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്ന് മുതൽ 24 വരെ നടക്കും. ഇന്ന് രാവിലെ 5.30ന് നിർമ്മാല്യദർശനം, 5.45ന് മഹാഗണപതിഹോമം, 6.15ന് ഉഷപൂജ, ആറു മുതൽ അഖണ്ഡനാമജപം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 6.15നും 6.45നും മദ്ധ്യേ തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറും, 6.50ന് ദീപാരാധന, 7.45ന് നടയടയ്ക്കൽ. 16ന് രാവിലെ 7.30ന് ലളിതാസഹസ്ര നാമജപം, 8ന് ദേവീഭാഗവതപാരായണം, 9ന് ഉച്ചപൂജ, വൈകിട്ട് 6.40ന് ദീപാരാധന, 17ന് രാവിലെ 7.30ന് ലളിതാസഹസ്ര നാമജപം, 8ന് ദേവീഭാഗവതപാരായണം, വൈകിട്ട് 6ന് നാരങ്ങാവിളക്ക് പൂജ, വൈകിട്ട് 6.45ന് ദീപാരാധന, 7ന് അൻപൊലി, 18ന് രാത്രി 9ന് വളഞ്ഞവട്ടം ശ്രീഭദ്രാ നൃത്താലയം അവതരിപ്പിക്കുന്ന നൃത്തായനം, 19ന് രാവിലെ 9ന് പൊങ്കാല, പേരൂർക്കട പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സൈജുനാഥ് ഭദ്രദീപം തെളിക്കും. മേൽശാന്തി വിഷ്ണുനമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. വൈകിട്ട് 6.45ന് ദീപാരാധന, രാത്രി 8ന് സാംസ്കാരിക സമ്മേളനവും മലയിത്ര - ചാണിക്കാവ് ദേവീ ഗീതങ്ങളുടെ പ്രകാശനവും. സമ്മേളനം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയൻ കൺവീനർ അനിൽ ഉഴത്തിൽ അദ്ധ്യക്ഷനായിരിക്കും. ദേവീഗീതങ്ങളുടെ പ്രകാശനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ നിർവഹിക്കും. എൻഡോവ്മെന്റ് വിതരണം യോഗം ഇൻസ്പെക്ടിംഗ് ഒാഫീസർ രവീന്ദ്രൻ എഴുമറ്റൂർ നിർവഹിക്കും. ധനസഹായവിതരണം സുകുമാരൻ ആശിർവാദ് നിർവഹിക്കും. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണം നടത്തും. പുളിക്കീഴ് ബ്ലോക്ക് അംഗം ബിനിൽ കുമാർ, നഗരസഭാംഗം ആർ.ജയകുമാർ, ഒാമന വിദ്യാധരൻ, കെ.കെ.രാജൻ, ജയൻ പ്ളാഞ്ഞുമുറ്റം, വത്സമ്മ രാജൻ, സുധീർ പുളിക്കത്തറയിൽ, കെ.പി.രാമചന്ദ്രൻ, രമേഷ് ബോസ്, വിനീത് വേണു എന്നിവർ സംസാരിക്കും. തുടർന്ന് ദൈവദശകം കീർത്തനാലാപന മത്സരം, നൃത്തനൃത്യങ്ങൾ. 21ന് രാവിലെ 7.30ന് ലളിതാസഹസ്രനാമജപം, 12ന് നാരായണീയ പാരായണം, രാത്രി 9ന് വലിയ ഗുരുതി, 22ന് ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 6.45ന് ദീപാരാധന, രാത്രി 8ന് പുന്നപ്ര മധു നയിക്കുന്ന മെഗാ ഷോ, 23ന് വൈകിട്ട് 5ന് മലയിത്ര ദേവിയുടെ ചാണിക്കാവിലേക്കുള്ള എഴുന്നെള്ളത്ത്, 5.45ന് ചാണിക്കാവിൽ സ്വീകരണം, 6.45ന് മലയിത്രയിലേക്ക് വരവേൽപ്പ്, രാത്രി 8ന് ഗാനമേള, 24ന് ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.15ന് കൊടിയിറക്ക്, 5.30ന് താലപ്പൊലി പുറപ്പാട്, രാത്രി 7ന് ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി വരവ്.