പത്തനംതിട്ട: അഖിലേന്ത്യാ കിസാൻസഭയുടെ 20-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 23,24,25 തീയതികളിൽ അടൂരിൽ നടക്കും. ഇതിന് മുന്നോടിയായി കാർഷിക സെമിനാർ നാളെ വൈകിട്ട് 3.30 ന് പത്തനംതിട്ട കണ്ണങ്കര പെൻഷൻ ഭവനിൽ നടക്കും. മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. വീണാ ജോർജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സ്വതന്ത്ര വ്യാപാര കരാറുകളും കാർഷിക സമ്പദ്ഘടനയും എന്ന വിഷയത്തിൽ കെ.പി.ചിത്രഭാനു പ്രബന്ധം അവതരിപ്പിക്കും. കിസാൻ സഭ സംസ്ഥാന കൗൺസിൽ മെമ്പർ വി.കെ പുരഷോത്തമൻ പിള്ള മോഡറേറ്ററായിരിക്കും. എ.പി.ജയൻ, പി.മോഹൻ രാജ്, ബാബു കോയിക്കലേത്ത്, അലക്‌സ് കണ്ണമല, അടൂർ സേതു, ജിജി ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ സെക്രട്ടറി ജിജി ജോർജ്, കൺവീനർ വി.കെ പുരുഷോത്തമൻ പിള്ള,സംഘാടക സമിതി ചെയർമാൻ കെ.ജയകുമാർ, മണ്ഡലം സെക്രട്ടറി മനോജ് വട്ടക്കാവ് എന്നിവർ പങ്കെടുത്തു.