മല്ലപ്പള്ളി: ലൈഫ് മിഷൻ പദ്ധതിയിലൂടെ മല്ലപ്പള്ളി ബ്ലോക്കിൽ 255 കുടുംബങ്ങൾക്ക് വീടുകൾ ലഭിച്ചുവെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ലൈഫ് മിഷൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആനിക്കാട് പഞ്ചായത്തിലെ ലൈസാമ വെള്ളക്കല്ലിന് വീടിന്റെ താക്കോൽ നൽകി താക്കോൽദാനവും എം.പി നിർവഹിച്ചു. പത്തനംതിട്ട പ്രൊജക്ട് ഡയറക്ടർ എൻ.ഹരി വി.ഇ.ഒമാരെയും ഗ്രാമ പഞ്ചായത്തുകളെയും ആദരിച്ചു.
കുടുംബ സംഗമത്തോട് അനുബന്ധിച്ച് സംസ്ഥാന​കേന്ദ്ര സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിന് ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തതോടെ സംഘടിപ്പിച്ച അദാലത്തിലൂടെ നൂറുകണക്കിനാളുകൾ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തി.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. മാത്യു ടി. തോമസ് എം.എൽ.എ, ലൈഫ് മിഷൻ ജില്ലാ കോ​ഓർഡിനേറ്റർ സി.പി.സുനിൽ, പ്രൊജക്ട് ഡയറക്ടർ എൻ.ഹരി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.റെജി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.വി, സുബിൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ശാമുവേൽ, റെജി ചാക്കോ, എലിസബത്ത് മാത്യു, തോമസ് മാത്യു, എം.എസ്.സുജാത, കെ.രാധാകൃഷ്ണകുറുപ്പ്, ബിന്ദു ദേവരാജൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ നടുവിലേമുറി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌​സൺ ടി.കെ ഓമന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌​സൺ ഇൻ ചാർജ് മനുഭായി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.