മല്ലപ്പള്ളി പരിയാരം: കാവിൻപുറം കവല, എം.ടി.എൽ.പി സ്‌കൂൾ പരിസരം സാമൂഹിക വിരുദ്ധരുടെ താവളമായി. കഴിഞ്ഞ രാത്രി വെള്ളയിൽ ജോസഫ് എബ്രഹാമിന്റെ 50 മൂട് കപ്പയും 30 മൂട് കുലച്ചവാഴയും മറ്റും കാർഷികവിളകളും സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചു. സമീപപ്രദേശങ്ങളിൽ കാർഷികവിളകളുടെ മോഷണവും പതിവാണ്. പൊലീസ് രാത്രികാല പരിശോധന ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.