accident
അപകടസ്ഥലം

മല്ലപ്പള്ളി- കാർ ഷെഡ് പൊളിച്ചുനീക്കുന്നതിടെ കോൺക്രീറ്റ് പാളി വീണ് പശ്ചിമ ബംഗാൾ ഡാർജിലിങ് സ്വദേശി രാജേഷ് ഗുരുങ് (45) മരിച്ചു. ഇന്നലെ രാവിലെ 11.45ന് കോതകുളത്ത് വീട്ടിൽ അന്നമ്മയുടെ വീട്ടിലെ പണിക്കിടെയാണ് അപകടം. സഹായിയായ പശ്ചിമ ബംഗാൾ സ്വദേശി വിക്രം ഛേത്രിക്ക് (33) പരിക്കേറ്റു. ഇയാളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ലയിൽ നിന്നെത്തിയ അഗ്‌നിശമന സേനയാണ് കോൺക്രീറ്റിനിടിയിൽ കുരുങ്ങിക്കിടന്ന രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്. കോയിപ്രം പൊലീസും സ്ഥലത്തെത്തിയിരുന്നു.