പത്തനംതിട്ട: പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ നുണപ്രചരണം അഴിച്ചുവിട്ട് മുഖ്യമന്ത്രി മുസ്ലീങ്ങളുടെ മനസിൽ തീക്കനൽ കോരിയിട്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രൻ. പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാൻ ബി.ജെ.പി ജില്ലാ കമ്മറ്റി നടത്തിയ ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മഹാത്മാഗാന്ധിയുടെയും നെഹ്രുവിന്റെയും ആവശ്യമാണ് ബി.ജെ.പി സർക്കാർ നടപ്പാക്കുന്നത്. പാക്കിസ്ഥാനിൽ നിന്നുളള അഭയാർത്ഥികളെ ഭാരതത്തിന്റെ നെഞ്ചോട് ചേർക്കണമെന്ന് അബ്ദുൾ കലാം ആസാദ് അടക്കം കോൺഗ്രസ് നേതാക്കൾ വാദിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതാവ് ഒ. എച്ച് മുഖർജി പാർലമെന്റിൽ പറഞ്ഞത് പാക്കിസ്ഥാനിൽ നിന്ന് പാലായനം ചെയ്യുന്ന മുസ്ലീങ്ങളെ ഭാരതം രക്ഷിക്കണെമെന്നാണ്.
ജനങ്ങൾ ജയിപ്പിച്ച പാർലമെന്റ് അംഗങ്ങളാണ് പൗരത്വ നിയമ ഭേദഗതി പാസാക്കിയതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ്ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഷാജി ആർ. നായർ, സംസ്ഥാന സമിതിയംഗം ടി.ആർ.അജിത്കുമാർ, ജില്ലാ സെക്രട്ടറി സുശീല രമേശ്, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദുപ്രസാദ്, ജില്ലാ പ്രസിഡന്റ് മിനി ഹരികുമാർ എന്നിവർ സംസാരിച്ചു.