തിരുവല്ല: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുത്തൂർ ആൽത്തറ ജംഗ്‌ഷനിൽ ഏകദിന ഉപവാസം നടത്തി. മുൻ എം.എൽ.എ കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സജി എം.മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ,പി.എസ്.ലാലൻ,രാജേഷ് മലയിൽ,ബിജിമോൻ ചാലാക്കേരി,ശ്രീജിത്ത് മുത്തൂർ, രാജേഷ് ചാത്തങ്കരി,രജി തർക്കോലിൽ, റോജി കാട്ടാശ്ശേരി,ടി.പി.ഹരി,കെ.പി.രഘുകുമാർ,രതീഷ് പാലിയിൽ, വിശാഖ വെന്പാല, ശോഭാ വിനു,വിനോദ് മാമ്പലത്ത്,ഷാജി ഇടത്തിട്ട എന്നിവർ പ്രസംഗിച്ചു.സമാപന സമ്മേളനം കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു.