തിരുവല്ല: നഗരസഭയിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം ഭവനങ്ങൾ പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബ സംഗമം നടത്തി. ഡോ.ഗീവർഗീസ് മാർ കൂറിലോസ് ഉദ്‌ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ സെക്രട്ടറി വി.സജികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷ അനു ജോർജ്ജ്, പ്രോജക്ട് ഓഫീസർ അജി എസ്.കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടത്തിയ അദാലത്തിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട നൂറോളം അപേക്ഷകളിൽ തീർപ്പുണ്ടാക്കി. ഇതോടൊപ്പം സൗജന്യ വൈദ്യപരിശോധനയും മാലിന്യ സംസ്‌കരണ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.