പ​ന്തളം: തപസ്യയുടെ അടൂർ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ തുഞ്ചൻ അനുസ്മരണം പന്തളം വ്യാസ വിദ്യാപീഠത്തിൽ നടന്നു.സ്‌കൂൾ പ്രിൻസിപ്പൽ രാജി.പി.നായർ അദ്ധ്യക്ഷത വഹിച്ചു. കഥകളി കലാകാരൻ പന്തളം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. തപസ്യ അടൂർ താലൂക്ക് സമിതി സെക്രട്ടറി എം.ജി ബിജുകുമാർ കുട്ടികളുമായി സംവാദം നടത്തി.റിസർച്ച് ഫെല്ലോഷിപ്പ് നേടിയ അദ്ധ്യാപകൻ.അൻജിത്തിനെ ആദരിച്ചു.ഭാരതീയ വിദ്യാനികേതൻ കലോത്സവത്തിൽ അ ഗ്രേഡോടെ പദ്യം ചൊല്ലലിൽ സമ്മാനം നേടിയ തീർത്ഥയ്ക്ക് പുരസ്‌കാരം നൽകി. ചിത്രരചനയിൽ സമ്മാനാർഹയായ ശ്രേയയെ അനുമോദിച്ചു.ചന്ദ്രപ്രഭ ടീച്ചർ സ്വാഗതവും സൗരവ് നന്ദിയും പ​റഞ്ഞു. ഭാഷാപിതാവായ എഴുത്തച്ഛന്റെ ചിത്രത്തിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി.