പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ആറന്മുള ,മെഴുവേലി, കുളനട,തുമ്പമൺ, പന്തളം തെക്കേക്കര, പഞ്ചായത്തുകളിലെ ലൈഫ് & പി.എം.എ.വൈ (ജി ) ഭവനപദ്ധതിയിൽ വീട് നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും വ്യാഴാഴ്ച രാവിലെ 9.30ന് പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തും.സംഗമത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജു നിർവഹിക്കും വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി.മുഖ്യ പ്രഭാഷണം നടത്തും. ചിറ്റയം ഗോപകുമാർ എം.എൽ എ .മികച്ച പ്രവർത്തനം കാഴ്ചവെച്ച പഞ്ചായത്തുകളെയും നിർവഹണ ഉദ്യോഗസ്ഥരേയും ആദരിക്കും.