മലയാലപ്പുഴ: ഓട്ടോറിക്ഷ മറിഞ്ഞ് വടശേരിക്കര, കുമ്പളത്താമൺ, കൈതയ്ക്കാമണ്ണിൽ അരുൺകുമാറിന്റെ മകൻ അജിത് കുമാർ (20) മരിച്ചു. ചൊവ്വാഴ്ച പകൽ 11ന് കുമ്പളത്താമൺ ജംഗ്ഷനു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷാ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു' പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് വത്സല. സഹോദരങ്ങൾ അബിൻ, ആകാശ്, അനില.