പത്തനംതിട്ട: വകയാർ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളി പെരുന്നാളും ശതാബ്ദി ആഘോഷവും 18 മുതൽ 28 വരെ നടക്കും. 18ന് വൈകിട്ട് 3ന് കൊടിമരഘോഷയാത്ര. 19ന് രാവിലെ 8ന് കുർബാന. 9.30ന് പെരുന്നാൾ കൊടിയേറ്റ്.വൈകിട്ട് 3ന് കൊടിമരഘോഷയാത്ര. 5ന് കൊടിയേറ്റ്. 20ന് വൈകിട്ട് 3ന് ദീപശിഖാ പ്രയാണം. 21ന് രാവിലെ 10ന് കുടുംബ സംഗമം 22, 23, 24 തീയതികളിൽ വൈകിട്ട് 7ന് വചന ശ്രുശ്രൂഷ. 25ന് വൈകിട്ട് 6ന് റാസ 26ന് രാവിലെ 8ന് കുർബാന. 27ന് വൈകിട്ട് 4ന് ശതാബ്ദി വിളംബര ഘോഷയാത്ര. 28ന് രാവിലെ 8ന് മൂന്നിൻമേൽ കുർബാന.10ന് പൊതുസമ്മേളനം ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കുറിയാക്കോസ് മാർ ക്ലീമീസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.ഭവനങ്ങളുടെ താക്കോൽദാനം പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായരും ആന്റോ ആന്റണി എം.പിയും നിർവഹിക്കും.വിവാഹ സഹായ വിതരണം അടൂർ പ്രകാശ് എം.പിയും പരുമല കാൻസർ സെന്ററിനുള്ള സംഭാവന കെ.യു.ജനീഷ് കുമാർ എം.എൽ.എയും നിർവഹിക്കും.ഡോ.ഏബ്രഹാം മാർ സെറാഫീം തിരുമേനി,ഫാ.എം.ഒ.ജോൺ, ബിജു ഉമ്മൻ, എം.രജനി,ഫാ.ടൈറ്റസ് ജോർജ് ,റവ.തോമസ് ജോൺസൺ കോർ എപ്പിസ്‌കോപ്പ എന്നിവർ സംസാരിക്കും വൈകിട്ട് 6.30ന് ഗാനമേള. വാർത്താ സമ്മേളനത്തിൽ ഫാ.കെ.വി.പോൾ,സെക്രട്ടറി സിജു ടി.സാം,ട്രസ്റ്റി കെ.ജി.വർഗീസ്, ജനറൽ കൺവീനർ സുനിൽ ജോർജ്, ജേക്കബ് ഡാനിയേൽ, ആൽബിൻ ഏബ്രഹാം എന്നിവർ പങ്കെടുത്തു.