പത്തനംതിട്ട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടികൾക്ക് എതിരെ കേരള യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ 17ന് കളക്ടറേറ്റ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം.രാജു ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മൻ വട്ടശ്ശേരി നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മൻ, ജനറൽ സെക്രട്ടറി ജോജി പി. തോമസ് എന്നിവർ പങ്കെടുത്തു.