അടൂർ: സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ അടൂർ വൈദിക ജില്ലയുടെ 9-മത് അടൂർ മിഷൻ കൺവെൻഷന് തുടക്കമായി.19 വരെ താഴത്തുമൺ കൺവെൻഷൻ നഗറിൽ നടത്തുന്ന കൺവെൻഷൻ സി.എസ് ഐ. അടൂർ വൈദിക ജില്ലാ ചെയർമാൻ റവ.സി.വൈ. തോമസ് ഉദ്ഘാടനം ചെയ്തു.വിവിധയോഗങ്ങളിൽ റവ.എം.സി.സാമുവേൽ, റവ.ഡോ.മാത്യു വർക്കി,റവ.സി.വൈ.തോമസ്,റവ.തോമസ് ശാമുവേൽ എന്നിവർ വചന പ്രഭാഷണം നടത്തും പ്രൊഫ.ജേക്കബ് ചാണ്ടി,ലിൻസി ജോസഫ്,ഫാദർ.ബിജു മൂലക്കര,ജെനു ജോൺ,എന്നിവർ വിവിധ സംഘടനയോഗങ്ങളിലും വയനശുശ്രൂഷ നിർവഹിക്കും.തിരുവല്ലയിൽ ശനിയാഴ്ച നടക്കുന്ന കുട്ടികൾക്കായുള്ള യോഗങ്ങൾക്ക് നേതൃത്വം നൽകും. 2020 സേവനത്തിന്റെ വർഷമായി ആചരിക്കുമെന്ന് ഭാരവാഹികളായ റവ.ബിഞ്ചു വർഗീസ് കുരുവിള,റവ.പി.ജെ.ജോയി,റവ.നിബു തോമസ്, പി.സി ജോൺസൺ,അനിഷ് ഡി.സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.