അടൂർ:പള്ളിക്കൽ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികം നടത്തി. സമ്മേളനത്തിന് മുന്നോടിയായി പഴകുളം ജംഗ്ഷനിൽ നിന്നു തുടങ്ങിയ ഘോഷയാത്ര പഴകുളം പാസിൽ സമാപിച്ചു.തുടർന്ന് നടന്ന വാർഷിക സമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പളളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു.കുടുബശ്രീ ചെയർപേഴ്സൻ ലളിതാഭാസുരൻ സ്വാഗതം പറഞ്ഞു.പിന്നാക്ക വികസന കോർപ്പറേഷൻ ബോഡ് അംഗം എ.പി.ജയൻ കുടുംബശ്രീ അംഗങ്ങൾക്ക് ലോൺ ചെക്ക്, ചികിത്സാ ധനസഹായം എന്നിവ വിതരണം ചെയ്തു.കുടുബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. വിധു മുഖ്യ പ്രഭാഷണം നടത്തി മികച്ച അയൽകൂട്ടങ്ങൾ,എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർ, ഏറ്റവും കൂടുതൽ ലിങ്കേജ് ലോൺ നൽകിയ ബാങ്ക് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ടി. മുരുകേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സന്തോഷ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ കുഞ്ഞ്മോൾ കൊച്ചു പാപ്പി, വി.സുലേഖ,പഞ്ചായത്ത് അംഗങ്ങളായ ശ്രീലത,രോഹിണി ഗോപിനാഥ്, ലതികാ മോഹൻ,ഇ.കെ.രാജമ്മ,ഷീജറോബി,ജോളി സെനൽ,ശിവദാസൻ,ഷാജി,പഞ്ചായത്ത് അസി.സെക്രട്ടറി ബിജി,മീര,ഷൈലജ പുഷ്പൻ എന്നിവർ പ്രസംഗിച്ചു.