തിരുവല്ല: വർദ്ധിച്ചുവരുന്ന ലഹരി, മയക്കുമരുന്ന് ഉത്പന്നങ്ങളുടെ ഉപയോഗവും കച്ചവടവും തടയുന്നതിനായി ഇരവിപേരൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാളെ വിമുക്തി ജനകീയ പ്രചരണ റാലി സംഘടിപ്പിക്കും. 17ന് രാവിലെ 9ന് നെല്ലാട് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റാലി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ എൻ.കെ മോഹൻകുമാർ ഫ്‌ളാഗ് ഓഫ് ചെയ്യും. ഇരവിപേരൂർ സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്‌ക്കുളിൽ റാലി സമാപിക്കും.തുടർന്ന് നടക്കുന്ന ബോധവത്ക്കരണ ശില്പശാല വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ചിത്രപ്രദർശനം,ഓട്ടൻ തുള്ളൽ എന്നിവയും കൗൺസലിംഗും എക്‌സൈസ് വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്.