ഏഴംകുളം: കുടുംബശ്രീ ഏരിയാ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു.ഏഴംകുളം പഞ്ചായത്ത് തൊടുവക്കാട് വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ അഭിമുഖ്യത്തിലാണ് വാർഡിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വനിതകൾക്ക് വേണ്ടി ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നത്.കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങൾക്ക് കൂടുതൽ ദിശാബോധം നൽകുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരു അയൽക്കൂട്ടത്തിൽ നിന്ന് ഏഴ് പേർ വീതം 12 അയൽക്കൂട്ടങ്ങളിൽ നിന്നായി 84 പേർ ശിൽപ്പശാലയിൽ പങ്കെടുക്കും.ഫെബ്രുവരി ഒന്നിന് കാവാടിയിൽ സംഘടിപ്പിച്ചിട്ടുള്ള ഏകദിന ശിൽപ്പശാല ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.