കോഴഞ്ചേരി: കേരള സ്‌​റ്റേറ്റ് ടീച്ചേഴ്‌​സ് സെന്റർ റവന്യൂ ജില്ലാ വാർഷിക സമ്മേളനം 25ന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ തിരുവല്ല ബി.പി.ഡി.സി ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് വിജയൻ അത്തിക്കോട് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് റോയി വർഗീസ് ഇലവുങ്കൽ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ബിനു കൊച്ചുചെറുക്കൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ ഭാരവാഹികളെയും സംസ്ഥാന കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുക്കും. വിദ്യാഭ്യാസ സെമിനാർ, ബിസിനസ് മീറ്റിംഗ്, അനുമോദന സമ്മേളനം എന്നിവ നടക്കും.