അടൂർ: ലൈ​ഫ് ലൈൻ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തിൽ സൗജ​ന്യ ശ​സ്ത്ര​ക്രി​യാ ക്യാമ്പും ശ്വാ​സ​കോ​ശ നിർ​ണയ ക്യാമ്പും സം​ഘ​ടി​പ്പി​ക്കു​ന്നു. ശ​സ്​ത്ര​ക്രി​യ വി​ദ​ഗ്​ദ്ധൻ ഡോ.മാ​ത്യൂ​സ് ജോൺ,ശ്വാ​സ​കോ​ശ​രോ​ഗ വി​ദ​ഗ്​ദ്ധൻ ഡോ.ജെറിൻ വർ​ഗീ​സ് എ​ന്നി​വർ ക്യാ​മ്പി​ന് നേ​തൃത്വം നൽ​കു​ന്ന​താണ്.ക്യാ​മ്പി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന സേ​വനങ്ങൾ സൗജ​ന്യ പരി​ശോധ​ന,എല്ലാ​വി​ധ ശ​സ്​ത്ര​ക്രി​യ​കളും കു​റ​ഞ്ഞ നി​ര​ക്കിൽ,സൗജ​ന്യ ശ്വാ​സ​കോശ രോ​ഗ നിർ​ണ​യ പരി​ശോധ​ന (പി.എഫ്.ടി). 2020 ജ​നു​വ​രി 20 മു​തൽ 25 വ​രെ രാ​വി​ലെ 9 മു​തൽ വൈ​കി​ട്ട് 4വരെ അടൂർ ലൈ​ഫ് ലൈൻ ആ​ശു​പ​ത്രിയിൽ ശ​സ്​ത്ര​ക്രി​യാ ക്യാ​മ്പും, 20,21 തീ​യ​തി​കളിൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3 മുതൽ 5.30വ​രെ ശ്വാ​സ​കോ​ശ​രോ​ഗ നിർ​ണ്ണ​യ​ക്യാമ്പും ന​ട​ക്കു​ന്ന​താണ്. സൗജ​ന്യ ര​ജി​സ്‌​ട്രേ​ഷനും വി​ശ​ദ​വി​വ​ര​ങ്ങൾ​ക്കും 9188619314,04734-224731 എ​ന്നീ ന​മ്പ​രു​കളിൽ വി​ളി​ക്കുക.