തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ 59ാം മത് ജനറൽ കൺവെൻഷൻ 19മുതൽ 26വരെ മഞ്ഞാടി തൈമല ബിഷപ്പ് ഏബ്രഹാം നഗറിൽ നടക്കും.19ന് വൈകിട്ട് 6.30ന് പ്രിസൈഡിംഗ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും.ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും.ഫാ. ഡോ.അശോക് ആൻഡ്രൂസ്,ഫാ.ഡോ.അജിത്ത് കുമാർ, ജോർജ് ഉമ്മൻ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.20മുതൽ 25വരെ രാവിലെ 7.30ന് ബൈബിൾ ക്ലാസ്, 24ന് രാവിലെ 10ന് സ്ത്രിജന പ്രവർത്തന ബോർഡിന്റെ യോഗങ്ങളും മിഷനറി പ്രവർത്തന യോഗങ്ങളും നടക്കും.26ന് രാവിലെ 7.30ന് സഭാ സെൻട്രൽ ചാപ്പലിൽ നടക്കുന്ന തിരുവത്താഴ ശുശ്രുഷ പ്രിസൈഡിംഗ്‌ ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം മുഖ്യകാർമ്മികത്വം വഹിക്കും.എല്ലാ ദിവസവും രാത്രി 6.30ന് പൊതുയോഗങ്ങൾ ഉണ്ടായിരിക്കുമെന്നും ഭാരവാഹികളയ ഫാ.സജി മാത്യു,ഫാ.ഷാജി ഫിലിപ്പ്, ഫാ.ഷിജു മാത്യു,ഫാ.പി.ടി.മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.