പത്തനംതിട്ട: നാഷണൽ ബാസ്‌കറ്റ്ബോൾ അസോസിയേഷൻ (എൻ.ബി.എ) സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ബാസ്‌ക്കറ്റ് ബോൾ പരിശീലന പദ്ധതി 17ന് തുടങ്ങും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് പരിശീലനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കായിക അദ്ധ്യാപകർക്കുള്ള പരിശീലനം 17 ന് രാവിലെ എട്ട് മുതൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഫോൺ: 9746044433 ,9544811555.