പത്തനംതിട്ട: ചെസ്സ് കേരളയും ഭാവൻസ് വിദ്യാമന്ദിർ വാര്യാപുരവും ചേർന്ന് ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. എൽ.കെ.ജി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് മത്സരിക്കാം. ഞായറാഴ്ച്ച രാവിലെ 9.30ന് വാര്യാപുരം ഭാവൻസ് വിദ്യാമന്ദിറിൽ മുസ്ലിയാർ എഡ്യക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി.കെ.ബഷീർ ഉദ്ഘാടനം ചെയ്യും. ഫിഡെ മാസ്റ്റർ എം.ബി.മുരളീധരൻ, ഭാവൻസ് വിദ്യാ മന്ദിർ പ്രിൻസിപ്പൽ സുവർണ്ണ ശശി എന്നിവർ പങ്കെടുക്കും. ഫോൺ: 9947119038, 9497744396.