believers

തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ കോളേജ് ഒഫ് നഴ്‌സിംഗ് ഗുരു എഡ്യൂക്കേഷണൽ ട്രസ്റ്റിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സെന്റ് തോമസ് കമ്മ്യൂണിറ്റി റസിഡന്റ് ബിഷപ്പ് ജോഷ്വാ മോർ ബർണബാസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. വൽസമ്മാ ജോസഫ് മുഖ്യാതിഥിയായിരുന്നു.
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാ സെക്രട്ടറിയും ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ മിഷൻസ് ഡയറക്ടറുമായ റവ. ഫാ. ഡോ. ഡാനിയൽ ജോൺസൺ, ആശുപത്രി ഡയറക്ടറും സിഇഒ യുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര എന്നിവർ പ്രസംഗിച്ചു. കോളേജ് ഒഫ് നഴ്‌സിംഗ് ഗുരു എഡ്യൂക്കേഷണൽ ട്രസ്റ്റ് പ്രിൻസിപ്പൽ പ്രൊഫ. വിക്ടോറിയൽ ശെൽവകുമാരി സി, ചീഫ് നഴ്‌സിംഗ് ഓഫീസർ മിനി സാറാ തോമസ്, നഴ്‌സിംഗ് കോളേജ് അഡ്മിനിസ്‌ട്രേറ്റർ അഡ്വ. പ്രിൻസി പി വർഗീസ്, റവ. ഫാ. തോമസ് വർഗീസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഷെറിൻ പീറ്റർ എന്നിവർ പങ്കെടുത്തു.