മല്ലപ്പള്ളി: ഹൈസ്കൂൾ ജംഗ്ഷനിൽ ഭീഷണിയായി നിന്ന മരം വെട്ടിമാറ്റി. കഴിഞ്ഞ താലൂക്ക് വികസന സമിതിയുടെ പൊതുമരാമത്ത് വകുപ്പിന് മരംവെട്ടുവാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെ ഉണങ്ങിനിന്ന മരത്തിന്റെ ശിഖരങ്ങൾ കഴിഞ്ഞ ഞായറാഴ്ച വീണതിനെ തുടർന്ന് അടിയന്തരമായി മരംവെട്ടണമെന്ന് ആവശ്യപ്പെട്ട് മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ,വൈസ് പ്രസിഡന്റ് രോഹിണി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ്കുമാർ വടക്കേമുറി,പഞ്ചായത്ത് അംഗം മോളി ജോയ് എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസി.എക്‌സിക്യൂട്ടീവ് എൻജീനിയർക്ക് നിവേദനം നൽകി.അന്നുതന്നെ തഹസീൽദാർ ടി.എ മധുസൂദനൻ നായരുടെ ഓഫീസിൽ ചേർന്ന അടിയന്തരയോഗത്തിൽ മരം വെട്ടുവാൻ തീരുമാനമായി. 80 അടിയോളം ഉയരത്തിൽ ഉണങ്ങിനിന്ന മരം വെണ്ണിക്കുളം കോമളം സ്വദേശികളാണ് സാഹസികമായി വെട്ടിമാറ്റിയത്.