മല്ലപ്പള്ളി - പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന് മുന്നോടിയായി മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വിളംബര റാലിയും പ്രഖ്യാപനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു. ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് ഇമ്മാനുവേൽ, പ്രകാശ്കുമാർ വടക്കേമുറി, പി.എസ്. രാജമ്മ, അംഗങ്ങളായ മേരി സജി, ബിജി വറുഗീസ്, റീനാ യുഗേഷ്, ജേക്കബ് തോമസ്, മോളി ജോയി, രമ്യാ മനോജ് , ബിനു വറുഗീസ്, കെ.കെ. സുകുമാരൻ, ഡോ. ജേക്കബ് ജോർജ്ജ്, കെ.ജി സാബു, പി.എൻ രാധാകൃഷ്ണപണിക്കർ, ജയൻ ചെങ്കല്ലിൽ, രാജു കളപ്പുരയ്ക്കൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ. ജയൻ, അസി. സെക്രട്ടറി സാം കെ. സലാം, കുടുബശ്രീ ചെയർപേഴ്‌സൺ ബിന്ദു മനോജ്, എൻ. രാജൻ, ഒ.വി. ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുകോശി പോൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇ.ഡി. തോമസുകുട്ടി തുണിസഞ്ചി വിതരണം ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, ഹരിതസഹായ സ്ഥാപനമായ റോയൽ അസോസിയേറ്റ്‌സ് എന്നിവ നേതൃത്വം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന വിളംബര റാലിയിൽ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, കുടുംബശ്രീ, അംഗൻവാടി, ആശ, തൊഴിലുറപ്പ് ജീവനക്കാർ, വിവിധ സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥർ, വ്യാപാരികൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ, മർച്ചന്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാർ, എസ്.പി.സി, ജൂണിയർ റെഡ്‌ക്രോസ്, എൻ.എസ്.എസ്., സ്‌കൗട്ട് ആന്റ് ഗൈഡ്, ഹോട്ടൽ ആന്റ് റസ്‌റ്റോറെന്റ് അസോസിയേഷൻ അംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു. തുടർന്ന് ഹരിതകർമ്മ സേനാ അംഗങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും, വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു തുടങ്ങി.