തിരുവല്ല: പ്രകൃതിയോടിണങ്ങിയ ജീവിത സംസ്‌ക്കാരം ജനങ്ങളിൽ വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ ആവശ്യമെന്ന് മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ് ക്കോപ്പ പറഞ്ഞു.സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്ക് നിർമാർജനത്തിന്റെ സന്ദേശവുമായി വീടുകളിൽ തുണിസഞ്ചി സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസന സെക്രട്ടറി ഫാ.റജി കെ.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക്കിനെതിരെ ബോധവത്ക്കരണം നടത്തുന്നതിന് തയാറാക്കിയ പ്ലാസ്റ്റിക്ക് ഉപേക്ഷിക്കൂ. മലിനീകരണം തടയൂ. എന്ന ലഘുലേഖ സ്റ്റാൻഡിംഗ് കോൺസെൽ അഡ്വ.സ്റ്റീഫൻ ഐസക്,പി.ആർ.ഒ സിബി സാം തോട്ടത്തിലിന് നല്കി പ്രകാശനം ചെയ്തു.ഇടവക വികാരി ഫാ.ഷിജു മാത്യു, ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള ,ഫാ.ശമുവേൽ മാത്യു,ഫാ.മനോജ് ചാക്കോ,ഫാ.ലിബീഷ് ജോർജ്, ഫാ.ജോസഫ് ജോൺ,ഫാ.സജു തോമസ്,ഫാ.റോബിൻ കെ.തമ്പാൻ,കൺവീനർ അനീഷ് ജോൺ,പോൾ വർഗീസ്,ഷിബു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.