ഇലന്തൂർ : വൈ. എം. സി. എ യൂണി വൈ നേതൃത്വത്തിൽ പി. കെ. ജോർജ് സ്മാരക കലാമത്സരങ്ങൾ ശനിയാഴ്ച വൈ.എം.സി.എ ഹാളിൽ നടക്കും. പ്രസംഗം, ലളിതഗാനം, കവിതാ പാരായണം ക്വിസ്, ഉപന്യാസം എന്നീ മത്സരങ്ങളാണ് നടക്കുക. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.