
കോന്നി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ കോന്നി പൊലീസ് അറസ്റ്റുചെയ്തു. കുന്നിക്കോട് പാലവിളവീട്ടിൽ ആദർശ് (കണ്ണൻ -26),പുനലൂർ മഞ്ജുഭവനം മഹേഷ് (32) എന്നിവരാണ് പിടിയിലായത്.
പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ തട്ടികൊണ്ടുപോയ ശേഷം പുനലൂരിൽ വച്ച് ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അറിയിച്ചു. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.