നാരങ്ങാനം: തൃശൂരിൽ നടക്കുന്ന ഏകാത്മകം മെഗാ ഡാൻസ് പ്രോഗ്രാമിൽ എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയനിൽ നിന്ന് 32 നർത്തകികൾ പങ്കെടുക്കും.ഇവർക്കുള്ള ഡ്രസുകളുടെ വിതരണം യൂണിയൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ നിർവ്വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം പി.ആർ.രാഖേഷ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, വനിതാ സംഘം സംഘം യൂണിയൻ സെക്രട്ടറി അനിതാ ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.