പത്തനംതിട്ട : അഖിലേന്ത്യാ അവാർഡ് ടീച്ചേഴ്‌സ് ഫെഡറേഷൻ പ്രഗത്ഭരായ സ്‌കൂൾ അദ്ധ്യാപകർക്ക് നൽകി വരുന്ന ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് ശുപാർശകൾ ക്ഷണിച്ചതായി സംസ്ഥാന പ്രസിഡന്റ് കോന്നിയൂർ രാധാകൃഷ്ണൻ അറിയിച്ചു. ശുപാർശകൾ ഫെബ്രുവരി 8 വരെ സ്വീകരിക്കും. 20 വർഷത്തെ അദ്ധ്യാപന പരിചയമുള്ളവരോ 50 വയസ് പൂർത്തിയാക്കിയവരോ ആയ അദ്ധ്യാപകരുടെ പേര് ശുപാർശ ചെയ്യാം. ഭദ്രൻ എസ്. ഞാറക്കാട്, ശ്രീകാന്തം, ചവറ പി.ഒ എന്ന വിലാസത്തിൽ ബന്ധപ്പെട്ടാൽ അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങങ്ങളും അറിയാം. ഫോൺ : 9495554458.