cheriyan
പി.എസ്. ചെറിയാൻ

തിരുവല്ല: സർഗ സമിതിയുടെ പ്രസിഡന്റായി വി.ജോയ് സ്‌കറിയ പെരുമ്പെട്ടിയും സെക്രട്ടറിയായി പി.എസ്. ചെറിയാനും തിരഞ്ഞെടുക്കപ്പെട്ടു. അച്ചൻകുഞ്ഞ് ഇലന്തൂർ (വൈസ് പ്രസിഡന്റ്), ബെന്നി കൊച്ചുവടക്കേൽ (ട്രഷറാർ),റവ.ജയ് തോമസ് (ജോ.സെക്രട്ടറി),ഷാജി മാറാനാഥ (മീഡിയ കോർഡിനേറ്റർ),സാംകുട്ടി ചാക്കോ,കുര്യാക്കോസ് തോട്ടത്തിൽ,ജോണി,റവ.ജോസ് ഐക്കരപ്പടി (കമ്മറ്റി അംഗങ്ങൾ).ക്രൈസ്തവ സാഹിത്യ സാംസ്‌കാരിക രംഗത്ത് രണ്ട് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന സർഗസമിതി ഈ വർഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമിനാറുകളും പ്രഭാഷണങ്ങളും ശിൽപശാലകളും പുസ്തക മേളകളും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.