പത്തനംതിട്ട: സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ നാളെ പൗരത്വ സംരക്ഷണ റാലി നടത്തും. വൈകിട്ട് 3.30ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന റാലി സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ, ടൗൺ, അബാൻ ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിക്കും. ബഹുജന സമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ടൗൺ ജമാഅത്ത് പ്രസിഡന്റ് ഹാജി എച്ച്. ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, വീണ ജോർജ് എം.എൽ.എ, ജസ്റ്റിസ് ബി. കമാൽ പാഷ, പത്തനംതിട്ട നഗരസഭാ ചെയർപേഴ്‌സൺ റോസ്‌ലിൻ സന്തോഷ്, കുറിയാക്കോസ് മാർ ക്ലിമ്മിസ് മെത്രാപോലീത്ത, അൽഹാജ് സി.എ മൂസാ മൗലവി മുവാറ്റുപുഴ, അൽഹാജ് അബ്ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി, വി.എച്ച് അലിയാർ മൗലവി, കെ. അംബുജാക്ഷൻ എന്നിവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി രക്ഷാധികാരി അൽഹാജ് അബ്ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി, ചെയർമാൻ ഹാജി എച്ച്. ഷാജഹാൻ, കൺവീനർ എ. ഷംസുദ്ദീൻ, സമിതി അംഗങ്ങളായ ഹാജി വി. ഷെയ്ക്ക് പരീത്, ഹാജി അബ്ദുൽ ഖരീം തെക്കേത്ത്, എസ് അഫ്‌സൽ, നജീബ് എന്നിവർ പങ്കെടുത്തു.