കോഴഞ്ചേരി : 125 വർഷം പൂർത്തിയാക്കുന്ന മാരാമൺ കൺവെൻഷന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൺവെൻഷനിൽ സുവിശേഷ വേലയ്ക്കായി സമർപ്പിച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഗമം 21ന് രാവിലെ 10 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഡോ.തോമസ് ജോർജ് മുഖ്യസന്ദേശം നൽകും. മാരാമൺ കൺവൻഷനിൽ സുവിശേഷവേലയ്ക്കായി സമർപ്പിച്ച വൈദികർ, സുവിശേഷകർ, വിവിധ സാമൂഹികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി റവ.ജോർജ് ഏബ്രഹാം അറിയിച്ചു.