പത്തനംതിട്ട: കോന്നി ഹൈന്ദവ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ 15-ാമത് കോന്നി ഹിന്ദുമത സമ്മേളനം 19 മുതൽ 22 വരെ മഠത്തിൽക്കാവ് ശ്രീദുർഗാ ഓഡിറ്റോറിയത്തിൽ നടക്കും. 19ന് രാവിലെ 8.30ന് സമിതി രക്ഷാധികാരി വി.കെ.കരുണാകരക്കുറുപ്പ് ധ്വജാരോഹണം നിർവഹിക്കും. 9ന് ഭാഗവതാചാര്യൻ സ്വാമി ഉദിത് ചൈതന്യയെ മഠത്തിൽകാവ് ക്ഷേത്രാങ്കണത്തിൽ നിന്നും ശിലാന്യാസ വേദിയിലേക്ക് സ്വീകരിച്ചാനയിക്കും.10നും 10.20നും മദ്ധ്യേ സ്വാമി സാസ്‌കാരിക നിലയത്തിന്റെ ശിലാന്യാസം നിർവഹിക്കും.വൈകിട്ട് 5ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോന്നി മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ആർ.സുകുമാരൻ നായർ അദ്ധ്യക്ഷനാകും.7ന് സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം. 20ന് വൈകിട്ട് 4ന് കോന്നി സത്യസായി സേവാസമിതിയുടെ ഭജന. 5ന് സമിതി രക്ഷാധികാരി എസ്.പി.നായർ അദ്ധ്യക്ഷനായ സമ്മേളനത്തിൽ ചലച്ചിത്ര സംവിധായകൻ അലി അക്ബർ പ്രഭാഷണം നടത്തും.7ന് നാഗർകോവിൽ സന്നിധാനം മഠാധിപതി ശ്രീധരൻ സ്വാമിയുടെ അനുഗ്രഹ പ്രഭാഷണം. 21ന് വൈകിട്ട് 4ന് പന്തളം ഉണ്ണികൃഷ്ണന്റെ സോപാനസംഗീതം. 5ന് സേവാസമിതി മഹിളാവിഭാഗം അദ്ധ്യക്ഷ മിനി ഹരികുമാർ അദ്ധ്യക്ഷയായ കുടുംബ സമ്മേളനത്തിൽ പട്ടാമ്പി ഗവ.കോളേജ് റിട്ട.വൈസ് പ്രിൻസിപ്പൽ പ്രൊഫ.വി.ടി.രമ പ്രഭാഷണം നടത്തും.7ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലയുടെ പ്രഭാഷണം. സമാപന ദിവസമായ 22ന് വൈകിട്ട് 4ന് ആറന്മുള വിഷ്ണുവും സംഘവും അവതരിപ്പിക്കുന്ന സംഗീത സദസ്.5.30ന് സമാപന സമ്മേളനം കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.കോന്നി സേവാകേന്ദ്രം ചെയർമാൻ സി.എസ്. മോഹനൻ അദ്ധ്യക്ഷത വഹിക്കും.7ന് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും.9.30ന് ധ്വജാവരോഹണത്തോടെ സമ്മേളനം സമാപിക്കും.വാർത്താ സമ്മേളനത്തിൽ ഹൈന്ദവ സേവാസമിതി രക്ഷാധികാരി വി.കെ.കരുണാകരക്കുറുപ്പ്, ജനറൽ സെക്രട്ടറി ആനന്ദ് കെ. നായർ, ജനറൽ കൺവീനർ ജി. രാമകൃഷ്ണ പിള്ള എന്നിവർ പങ്കെടുത്തു.