പത്തനംതിട്ട : പച്ചക്കറി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകളിൽ ഏകദിന പരിശീലനം ജില്ലാ ഐ.സി.എ.ആർ​ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 20 ന് രാവിലെ 10ന് നടക്കും. ഇന്ന് വൈകിട്ട് 3ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8078572094.

ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മത്സ്യ സംസ്​കരണത്തിൽ ഏകദിന പരിശീലനം ജില്ലാ ഐ.സി.എ.ആർ​കൃഷി വിജ്ഞാന കേന്ദ്രത്തിൽ 21 ന് രാവിലെ 10മുതൽ നടക്കും. എറണാകുളം കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ വിദഗ്ദർ പരിശീലനത്തിന് നേതൃത്വം നൽകും. താല്പര്യമുള്ളവർ ഇന്ന് വൈകിട്ട് 3 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8078572094.