പുല്ലാട്: പുല്ലാട് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ മാരാമൺ മർത്തോമാ റിട്രീറ്റ് സെന്ററിൽ നടന്ന സാഫല്യം 2020 ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിച്ചു. തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു.സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.വി അനിൽ കുട്ടികൾക്ക് വെൽക്കം ഗിഫ്റ്റുകൾ നൽകി.കോയിപ്രം പഞ്ചായത്ത് അംഗം ഷിബു കുന്നപ്പുഴ,ഹെഡ്മാസ്റ്റേഴ്സ് ഫോറംകൺവീനർ സി.ടി വിജയാനന്ദൻ,പുല്ലാട് നാട്ടുകൂട്ടം ചീഫ് അഡ്മിൻ രഞ്ജിത് പി ചാക്കോ,നാഷണൽ ഹെൽത്ത് മിഷൻ പ്രതിനിധി ഡോ.ഹരിക്യഷ്ണൻ,ചെറിയാൻ സി ജോൺ,സി.ആർ.സി കോ-ഓർഡിനേറ്റർ ആർ സ്നേഹലത പണിക്കർ,ഹരികുമാർ എസ്, റിസോഴ്സ് അദ്ധ്യാപികമാരായ സതി കെ.എ,ഷീബ ജി,ബി.പി.ഒ ഷാജി.എ.സലാം എന്നിവർ സംസാരിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അജയൻ വല്യുഴത്തിൽ കിറ്റുകൾ നൽകി.