പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞു. പ്രസവ വാർഡ്, കുട്ടികളുടെ വാർഡ്, സർജറി വാർഡ് തുടങ്ങിയ വാർഡുകൾ പ്രവർത്തിയ്ക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റാണ് പ്രവർത്തന രഹിതമായിരിക്കുന്നത്. ഒമേഗാ കമ്പനിയ്ക്കാണ് ലിഫ്റ്റ് നന്നാക്കാനുള്ള ചുമതല. ലിഫ്റ്റ് കേടായ ഉടനെ നന്നാക്കാൻ ആശുപത്രി അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടികൾ ഒന്നും ആയിട്ടില്ല. ദിവസവും നൂറ് കണക്കിനാളുകൾ വന്നു പോകുന്ന സ്ഥലമാണിത്. ഇപ്പോൾ ലിഫ്റ്റിന്റെ സ്ഥലത്ത് ആരും ചെല്ലാതിരിക്കാൻ മറച്ചിട്ടിരിക്കുകയാണ്. അവിടെ ഇരിക്കാൻ കസേരയും ഇട്ടിട്ടുണ്ട്. കുഞ്ഞു കുട്ടികളെയെല്ലാം എടുത്തുകൊണ്ട് സ്റ്റെപ്പ് കയറിവേണം മുകളിലെത്താൻ.