ശബരിമല : മണ്ഡലപൂജ മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പ എക്‌സൈസ് 8 മുതൽ നടത്തിയ പരിശോധനയിൽ 798 പാക്കറ്റ് ബീഡിയും 82 പാക്കറ്റ് സിഗരറ്റും 2.5 കിലോഗ്രാം പുകയില ഉത്പന്നങ്ങളും പിടികൂടി. 194 കേസുകളിലായി 38800 രൂപ പിഴ ഈടാക്കി. ചെറിയാനവട്ടം, വലിയാനവട്ടം, അപ്പാച്ചിമേട്, കരിമല, നീലിമല, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരങ്ങൾ, ഹിൽടോപ്, പമ്പാതീരം എന്നിവിടങ്ങളിൽ മൂന്ന് സ്‌ക്വാഡുകളായി തിരിച്ച് 24 മണിക്കൂറും എക്‌സൈസിന്റെ പരിശോധന നടന്നുവരുന്നു. പമ്പ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുരളീധരൻ കെ.കെ.അറിയിച്ചു.
ഈ സീസണിൽ പമ്പാ റെയ്ഞ്ച് പരിധിയിൽ നിന്ന് 1106 കേസുകളിൽ പിഴ ഇനത്തിൽ 2,21200/- രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനയിൽ പമ്പാ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുരളീധരൻ കെ.കെ., എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എൻ.കെ.ഷാജി, മനോജ് പടിക്കത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാർ, സിവിൽ എക്‌സൈസ് ഓഫീസർമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.