പന്തളം: പന്തളം നഗരസഭയിൽ ലൈഫ് പി.എം.എ.വൈ പദ്ധതിയുടെ ഭാഗമായി പൂർത്തികരിച്ച വീടുകളുടെ താക്കോൽ ദാനവും അദാലത്തും നാളെ രാവിലെ 9ന് പന്തളം സെന്റ് തോമസ് പാരീഷ് ഹാളിൽ നടത്തും. അദാലത്തും താക്കോൽ ദാനവും ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. കുടുംബസംഗമം ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ.നിർവഹിക്കും.-പന്തളം നഗരസഭാ ചെയർ പേഴ്ൺ ടി.കെ. സതി അദ്ധ്യക്ഷത വഹിക്കും, നഗരസഭയിൽ 300ൽ പരം വീടുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തി കരിച്ചിട്ടുള്ളതെന്ന് നഗരസഭാ അദ്ധ്യക്ഷ ടി.കെ.സതിയും വൈസ് ചെയർമാൻ ആർ.ജയനും നഗരസഭാ സെക്രട്ടറി ജി.ബിനുജിയും പറഞ്ഞു.