തിരുവല്ല: അഖില ലോക തലത്തിൽ നടത്തപ്പെടുന്ന സഭൈക്യ പ്രാർത്ഥനാ വാരത്തിന്റെ ഭാഗമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് തിരുവല്ല സോണിന്റെ ആഭിമുഖ്യത്തിൽ ഐക്യ പ്രാർത്ഥനാ യോഗങ്ങൾ തിരുവല്ലായിലേയും സമീപപ്രദേശങ്ങളിലേയും വിവിധ ദേവാലയങ്ങളിൽ നടക്കും. 18ന് വൈകിട്ട് 4.30ന് കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ പ്രാർത്ഥനാവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവഹിക്കും.കേരള കൗൺസിൽ ഒഫ് ചർച്ചസ് പ്രസിഡന്റ് ബിഷപ്പ് ഡോ.ഉമ്മൻ ജോർജ് അദ്ധ്യക്ഷത വഹിക്കും.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും.ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി.തോമസ്,വൈസ് പ്രസിഡണ്ട് ഡോ.ലെബി ഫിലിപ്പ് മാത്യു,ഫാ.സി.വി ഉമ്മൻ ,സോൺ പ്രസിഡന്റ് റവ.ജോസ് പുനമീ എന്നിവർ പ്രസംഗിക്കും.തുടർ ദിവസങ്ങളിൽ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ കാവുംഭാഗം, മാർത്തോമ ചർച്ച് ആനിമേഷൻ സെന്റർ തിരുവല്ല, കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്‌സ് കത്തീഡ്രൽ, കിഴക്കൻ മുത്തൂർ സാൽവേഷൻ ആർമി ചർച്ച്,വേങ്ങൽ ശലേം മാർത്തോമ പള്ളി എന്നിവിടങ്ങളിൽ ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത, അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപോലീത്ത,ബിഷപ്പ് തോമസ് ശാമുവേൽ,മാത്യൂസ് മാർ സിൽവാനോസ്, മാർത്തോമാ സഭാ സെക്രട്ടറി റവ.കെ.ജി ജോസഫ് ,ഫാ.റോജൻ പി.രാജൻ,ലഫ്.ബിജു.ജി,ഫാ.ഡോ കുര്യൻ ഡാനിയേൻ, ഫാ.ഡോ.റെജി മാത്യു,റവ.ഡോ.ഡാനിയേൽ മാമ്മൻ,ഫാ.സിജോ പന്തപ്പള്ളിൽ, കമാൻഡർ റ്റി.ഒ ഏലിയാസ്,ഡോ.സൈമൺ ജോൺ,പ്രൊഫ.ഫിലിപ്പ് എൻ.തോമസ് തുടങ്ങിയവർ നേതൃത്വം നല്കുമെന്ന് സെക്രട്ടറി വർഗീസ് ടി.മങ്ങാടും കൺവീനർ ലിനോജ് ചാക്കോയും അറിയിച്ചു.