അടൂർ: ജനമൈത്രി പൊലീസ് കിഡ്‌നി രോഗിക്ക് സഹായം നൽകി. മണക്കാല തുവയൂർ നോർത്ത് ബെഥേൽ വീട്ടിൽ ഷാജനാണ് ചികിത്സക്കായി ധന സഹായം നൽകിയത്. അടൂർ ജനമൈത്രി പൊലീസും ജനമൈത്രി സമിതിയും കൂടി ചേർന്നാണ് സഹായം നൽകിയത്.അഞ്ചു മാസം മുൻപ് ശാരീരിക അസ്വസ്തത തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിഡ്‌നി തകരാർ ആണെന്ന് മനസിലായത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പെട്ടെന്ന് വീണ്ടും അസ്വസ്തത തോന്നിയതിനെ തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഷാജനെ ഇപ്പോൾ. അടൂർ ഡി.വൈ.എസ്.പി ജവഹർ ജനാർദും അടൂർ ജനമൈത്രി സമിതി അംഗങ്ങളും ആശുപത്രിയിൽ എത്തിയാണ് സഹായം കൈമാറിയത്. സമിതി അംഗങ്ങളായ എസ്. ഹർഷകുമാർ,പ്രദീപ്,ജോർജ്ജ് മുരിക്കൻ,രാജശേഖരൻ പിള്ള, റെജി നെല്ലിമുകൾ എന്നിവർ പങ്കെടുത്തു.