പന്തളം : വീട് നിർമിച്ചു നൽകുന്നതോടൊപ്പം ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ മുന്നോട്ടുള്ള ജീവിതത്തിൽ അവർക്ക് എല്ലാവിധ സൗകര്യങ്ങളും നൽകി ജീവിക്കാൻ പ്രാപ്തരാക്കുവാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ്, പി.എം.എ.വൈ.(ജി) ഭവന പദ്ധതിയിൽ വീട് നിർമാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.
പന്തളം ബ്ലോക്കിനു കീഴിൽ ആദ്യ രണ്ടു ഘട്ടങ്ങളിലായി 290 വീടുകൾ ലൈഫ് പദ്ധതി വഴി പൂർത്തിയാക്കി. മൂന്നാം ഘട്ടത്തിൽ 93 ഭവനരഹിതരെ കണ്ടെത്തി. ഇവർക്കായി മെഴുവേലി പഞ്ചായത്തിൽ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിച്ചു നൽകാൻ തീരുമാനമായി. സംസ്ഥാന സർക്കാരിന്റെ നാലു മിഷനുകളും ജില്ലയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെന്നും വീണാ ജോർജ് എം.എൽ.എ പറഞ്ഞു.
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ അദ്ധ്യക്ഷത വഹിച്ചു. ആറന്മുള, മെഴുവേലി, പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഐഷാ പുരുഷോത്തമൻ, എൻ.ഗോപാലകൃഷ്ണക്കുറുപ്പ്, ജയന്തി കുമാരി, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി സതീഷ്‌കുമാർ, ജില്ലാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എലിസബത്ത് അബു, ജില്ലാ പഞ്ചായത്ത് അംഗം വിനീത അനിൽ, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ പിങ്കി ശ്രീധർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.തങ്കമ്മ, ജോൺസൺ ഉള്ളന്നൂർ, വിലാസിനി, തോമസ് വർഗീസ്, രഘു പെരുംപുളിയ്ക്കൽ, എൻ.എസ് കുമാർ, ശാന്തകുമാരി, കെ. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനു മാത്യു ജോർജ്, ജില്ലാ ദാരിദ്ര ലഘുകരണ വിഭാഗം പ്രൊജക്ട് സായറക്ടർ എൻ.ഹരി, ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്.എസ് ബീന, ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ സി.പി സുനിൽ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ വി.ബി വിജു തുടങ്ങിയവർ പങ്കെടുത്തു.