കോന്നി : പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബികോം ബിരുദവുംപി.ജി.ഡി.സിഎയുമാണ് യോഗ്യത.എസ്.സി വിഭാഗക്കാർക്ക് മുൻഗണന.അപേക്ഷകൾ 21ന് വൈകിട്ട് 5 ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 0468-2242221