തിരുവല്ല: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ ബി.ജെ.പി തിരുവല്ലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4ന് കടപ്ര സൈക്കിൾമുക്ക് ജംഗ്ഷനിൽ ജനജാഗ്രതാ സമ്മേളനം നടത്തും. സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിക്കും.