തിരുവല്ല: എസ്.എൻ.ഡി.പി യോഗം കടപ്ര-നിരണം ശാഖയിലെ വനിതാ സംഘത്തിന്റെ ഒന്നാം വാർഷികവും കുടുംബസംഗമവും 19ന് നടക്കും. രാവിലെ 9മുതൽ 12.30വരെ ശ്രീനാരായണ ദിവ്യപ്രഭാഷണവും പഠനക്ലാസും. ഗുരുദേവകൃതിയും ഭഗവത്ഗീതയും എന്ന വിഷയത്തിൽ മരുത്വാമല ശ്രീനാരായണ ഗുരുധർമ്മ മഠത്തിലെ ടി.പി രവീന്ദ്രൻ വേലഞ്ചിറ ക്ലാസെടുക്കും. ഒന്നിന് അന്നദാനം, രണ്ടിന് പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സന്ദേശം നൽകും.വനിതാസംഘം യൂണിയൻ കൺവീനർ സുധാഭായി,ബാലജനയോഗം കോർഡിനേറ്റർ വി.ജി. വിശ്വനാഥൻ വേട്ടവക്കോട്ട് എന്നിവർ പരിപാടികൾ വിശദീകരിക്കും.ശാഖാ പ്രസിഡന്റ് വി.ജി.സുധാകരൻ, വൈസ് പ്രസിഡന്റ് സി.എൻ.ശശി,സെക്രട്ടറി എം.കെ.രാജപ്പൻ,വനിതാസംഘം പ്രസിഡന്റ് ആനന്ദവല്ലി,സെക്രട്ടറി രമ്യാ സുധീർ, രമണി പ്രഭാകരൻ,പ്രസന്നകുമാരി വിജയൻ, ആശാ വിനോദ്,ദേവയാനി ദാമോദരൻ, മിനി സുഗതൻ,ശ്രീജാ രതീഷ് എന്നിവർ പ്രസംഗിക്കും.