പന്തളം : ഭരണഘടന സംരക്ഷിക്കാനും പൗരത്വഭേദഗതി നി​യമത്തിനെ​തിരെയും 26ന് നടക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചരണാർത്ഥം എൽ.ഡി.എഫ് നേതൃത്വത്തിൽ ഇന്നും നാളെയും വാഹന പ്രചരണ ജാഥ നടക്കും. ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് പന്തളം ജംഗ്​ഷനിൽ സി.പി.എെ നേതാവ് പന്ന്യൻ രവീന്ദ്രൻ നിർവ്വഹിക്കും. നാളെ രാവിലെ 9 ന് തുമ്പമണ്ണിൽ നിന്ന് ആരംഭിച്ച് മാമൂട് കുരമ്പാല, അടൂർ , തെങ്ങമം, കടമ്പനാട് മണ്ണടി, ഏനാത്ത്, പറക്കോട് , ഏഴംകുളം, കൊടുമൺ തുടങ്ങി വിവിധയിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് 5​.30 ന് ഒറ്റതേക്കിൽ സമാപിക്കും. സി.പി.എം സംസ്ഥാന സമിതി അംഗം അഡ്വ.കെ.അനന്ത ഗോപൻ, അലക്‌സ് കണ്ണമല, ഡി. സജി ടി.ഡി. ബൈജു എന്നിവർ നേതൃത്വം നൽകും.