തിരുവല്ല: സാൽവേഷൻ ആർമി തിരുവല്ല ഡിവിഷൻ കൺവെൻഷൻ സാൽവേഷൻ ആർമി ഗ്രൗണ്ടിൽ തുടങ്ങി. 19ന് സമാപിക്കും. സാൽവേഷൻ ആർമി ചീഫ്‌സെക്രട്ടറി ലെഫ്.കേണൽ ജോഗിന്ദർമസി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മേജർ ജസ്റ്റിൻരാജ് വചനസന്ദേശം നൽകി.വിവിധ യോഗങ്ങളിൽ മേജർ ഒ.പി. ജോൺ, ഷൈലജടീച്ചർ,റവ.ഡോ. മോത്തി വർക്കി,ക്യാപ്റ്റൻ സാജൻ ജോൺ എന്നിവർ സന്ദേശം നൽകും.19ന് രാവിലെ 10ന് നടക്കുന്ന ഐക്യ പരിശുദ്ധാരാധനയിൽ സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ നിഹാൽ ഹെറ്റിയറാച്ചി മുഖ്യസന്ദേശം നൽകും.