17-anandagopan

പത്തനംതിട്ട : പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ചുകൊണ്ട് സി.ഐ.ടി.യു നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നധർണ നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ ആക്ടിംഗ് സെക്രട്ടറി പ്രസാദ് , സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി സജികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എം.പി. സഞ്ജു, ടി.പി.രാജേന്ദ്രൻ, എം.ജെ.രവി, അഡ്വ. അബ്ദുൽ മനാഫ്, ഇ.കെ. ബേബി ,കെ.വൈ.ബേബി, പ്രസാദ്,രാഹുൽ മുണ്ടുകോട്ടക്കൽ, കൽഫാൻ എന്നിവർ സംസാരിച്ചു.